visitors

Monday, November 14, 2011

ഹരിത വിദ്യാലയം

ഹരിത വിദ്യാലയം എന്ന പരിപാടി ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി കഴിഞ്ഞു. ജൂറി അംഗങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ചില നിരീക്ഷണങ്ങള്‍ സൂചിപ്പിച്ചു കൊള്ളട്ടെ. കേരളത്തില്‍ കഴിഞ്ഞ റിസള്‍ട്ട്‌ അനുസരിച്ച് 44 സ്കൂളുകള്‍ excellent സ്കൂളുകള്‍ ആണ് എന്ന് പറയാം. ഇതിന്റെ മാനദണ്ഡം ഈ സ്കൂളുകളിലെ 10 % നു മുകളില്‍ (33 % വരെ ) കുട്ടികള്‍ ഫുള്‍ എ പ്ലസ്‌ വാങ്ങി എന്നുള്ളതാണ്.ഈ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഹരിത വിദ്യാലയത്തില്‍ ഉള്‍പ്പെടുത്തി ഈ സമയങ്ങളില്‍ കാണിച്ചിരുന്നുവെങ്കില്‍   മറ്റു സ്കൂളുകള്‍ക്ക് റിസള്‍ട്ട്  മെച്ച്ച്ചപ്പെടുത്തുവാനുള്ള ആശയങ്ങള്‍ കിട്ടുമായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ആലപ്പുഴ ജില്ലയിലെ സ്കൂളുകളുടെ റിസള്‍ട്ട് വിലയിരുത്തി ഡോക്യുമെന്റ് തയ്യാറാക്കുകയും  മികച്ച അധ്യാപകര്‍ക്ക് അവാര്‍ഡുകളും നല്‍കി വരുകയും ചെയ്യുന്ന ഒരു സംഘടനയാണ് Centre for Social Studies. ഹരിത വിദ്യാലയം കാണുമ്പോള്‍ ചില കാര്യങ്ങള്‍ തോന്നുന്നത് കുറിക്കുന്നു. പല സ്കൂളുകളും റിസള്‍ട്ട് വിലയിരുത്താറില്ല, മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യാറുമില്ല. പല സ്കൂളുകള്‍ക്കും അവരുടെ സ്കൂളുകള്‍ മറ്റു സ്കൂളുകളെക്കാള്‍ എത്രത്തോളം മെച്ചമാണ് എന്ന് അറിയില്ല. ഞങ്ങള്‍ കത്ത്തയക്കുമ്പോള്‍ ആണ് തങ്ങളുടെ സ്കൂളുകളാണ് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികച്ചതെന്നു മനസ്സിലാക്കുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിസള്‍ട്ട് വിലയിരുത്തുന്ന, അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ റിസള്‍ട്ടില്‍ എന്താണ് ലക്ക്ഷ്യം വെക്കുന്നതെന്നും പ്ലാന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ റിസള്‍ട്ട് മേച്ച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കാം എന്നും വിലയിരുത്തപ്പെടെണ്ടതുണ്ട്. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ സ്കൂളുകളുടെയും SSLC/Higher Secondary റിസള്‍ട്ടുകള്‍ ഡോക്യുമെന്റ് ചെയ്തു അവാര്‍ഡുകളും വിതരണം ചെയ്തു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ICT പ്രവര്‍ത്തനങ്ങള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയതില്‍ നിന്നും സൂചിപ്പിക്കാനുള്ളത് , collaborative teaching  and learning