visitors

Monday, December 21, 2020

60 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകളെ തദ്ദേശഭരണത്തിൽ അവഗണിക്കുന്നു


50 % വനിതാ സംവരണം ഏർപ്പെടുത്തിയ കേരളത്തിലെ തദ്ദേശ സ്വയംഭരണത്തിൽ 54% വനിതകൾ 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 60 വയസ്സിനുമുകളിൽപ്രായമുള്ളജനപ്രതിനിധികളുടെ കണക്കു പരിശോധിച്ചാൽ സ്ത്രീകളെ അവഗണിച്ചതായി കാണാം. ഇങ്ങിനെ സംഭവിക്കുന്നത് എന്ത് കൊണ്ട്? പാർട്ടികളാണോ 60 കഴിഞ്ഞ സ്ത്രീകളെ അവഗണിക്കുന്നതു അതോ വോട്ടർമാരോ  എന്നറിയില്ല.  നല്ലൊരു പഠനം ആവശ്യമാണ്. ആശങ്കകൾ പങ്കുവെക്കുന്നു.


കേരളത്തിൽ ആകെ 941 ഗ്രാമ പഞ്ചായത്തുകളിലായി 15962 അംഗങ്ങൾ . അതിൽ 8706 വനിതകളും 7215 പുരുഷന്മാരും. എന്നാൽ 60 നു മുകളിൽ പ്രായമുള്ളവരുടെ കണക്കു പരിശോധിച്ചാൽ സ്ത്രീകളുടെ എണ്ണം കുറവും പുരുഷന്മാരുടെ എണ്ണം കൂടുതലുമാണ്. 60 കഴിഞ്ഞ സ്ത്രീകളെക്കാൾ എന്തു കൊണ്ട് പുരുഷന്മാരെ കൂടുതലായി പരിഗണിക്കുന്നു, 60 കഴിഞ്ഞാൽ പുരുഷന്റെ കഴിവ് കൂടുമോ അതോ സ്ത്രീകളുടെ കഴിവ് കുറയുമോ? കേരളത്തിലെ സ്ത്രീകളുടെ ജനസംഖ്യ പുരുഷന്മാരുടേതിനേക്കാൾ ഏറെ കൂടുതലാണ് എന്നിട്ടും എന്തു കൊണ്ട് ജനപ്രതിനിധിയായി സ്ത്രീകളെ തെരഞ്ഞെടുക്കാൻ വൈമുഖ്യം കാണിക്കുന്നു?



152 ബ്ലോക് പഞ്ചായത്തുകളിലായി 949 പുരുഷന്മാരും 1126 സ്ത്രീകളുമാണുള്ളത്. അതിൽ 60 കഴിഞ്ഞ സ്ത്രീകളുടെ പ്രാതിനിധ്യം 2 .55% വും 60 കഴിഞ്ഞ പുരുഷന്മാരുടേതു 7.4% വുമാണ്. പുരുഷന്മാരുടെ പ്രാതിനിധ്യം സ്ത്രീകളുടേതിനേക്കാൾ മൂന്നിരട്ടിയാണ്. ഓരോ ജില്ലകളിലെയും 60 നു മുകളിൽ പ്രായമുള്ളവരുടെ പ്രാതിനിധ്യം മുകളിലെ ചിത്രത്തിൽ കൊടുത്തിരിക്കുന്നു. കൊല്ലം ജില്ലയിൽ 60 കഴിഞ്ഞ സ്ത്രീകൾ ആരും തന്നെ ബ്ലോക്ക് പഞ്ചായത്തിൽ ഇല്ല . മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി പത്തനംതിട്ടയിൽ 60 കഴിഞ്ഞ സ്ത്രീകളുടെ പ്രാതിനിധ്യം അതെ പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ കൂടുതലാണ്.


     


14 ജില്ലാപഞ്ചായത്തുകളിലായി 331 ജനപ്രതിനിധികൾ അതിൽ 174 സ്ത്രീകളും 157 പുരുഷന്മാരുമാണ്. കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം,  ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലാപഞ്ചായത്തുകളിൽ 60 വയസുകഴിഞ്ഞ സ്ത്രീ ജനപ്രതിനിധികൾ ഇല്ല. 




 കേരളത്തിൽ 87 മുനിസിപ്പാലിറ്റികളിൽ  3078 ജനപ്രതിനിധികളിൽ 1460 പുരുഷന്മാർ, 1617 സ്ത്രീകൾ. 60  വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഇതിൽ 2 .18% എന്നാൽ 60 കഴിഞ്ഞ പുരുഷന്മാർ 5.46%.  


6 കോർപറേഷൻ 190 പുരുഷന്മാർ, 222 സ്ത്രീകൾ.60 വയസ്സ് കഴിഞ്ഞ ജനപ്രതിനിധികളിൽ  4.11% സ്ത്രീകൾ. എന്നാൽ 60 കഴിഞ്ഞ പുരുഷ ജനപ്രതിനിധികൾ  5.31% .